വർക്കല ട്രെയിൻ ആക്രമണം: ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; വെൻ്റിലേറ്ററിൽ നിന്ന് മാറ്റി | Train

പനി ബാധിച്ചത് നിലവിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
Varkala train attack, Slight improvement in Sreekutty's health

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ട നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ ശ്രീക്കുട്ടിക്ക് കഴിയുന്നുണ്ട്.(Varkala train attack, Slight improvement in Sreekutty's health)

എങ്കിലും പെൺകുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. പനി ബാധിച്ചത് നിലവിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പനി മാറിയാൽ വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ഭേദമാകാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

ചെറിയ സഹായം എത്തിച്ചതൊഴിച്ചാൽ കുടുംബത്തെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയിലാണ്. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തെ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാണ്.

നവംബർ 2-നാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ പുകവലിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ കേരള എക്സ്പ്രസിൽ നിന്ന് ചവിട്ടി പുറത്തിടുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com