തിരുവനന്തപുരം : പ്രണയബന്ധം സംബന്ധിച്ച് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ കാമുകന്റെ സുഹൃത്തിന് ദാരുണാന്ത്യം. വർക്കലയിലാണ് സംഭവം. പരിക്കേറ്റ കൊല്ലം സ്വദേശിയായ അമൽ ഇന്നലെയാണ് മരിച്ചത്. (Varkala Murder Case)
സംഭവത്തിൽ വർക്കല പോലീസ് മൂന്ന് കണ്ണമ്പ സ്വദേശികളെ അറസ്റ്റ് ചെയ്തു. പ്രണയ ബന്ധം തകർന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷമാണ് കൊലയിൽ കലാശിച്ചത്. ഇതേക്കുറിച്ച് സംസാരിക്കാനായി യുവാവിന്റെ ബന്ധുക്കളോടൊപ്പം എത്തിയതാണ് സുഹൃത്തും.
പിന്നാലെ അമലിന് അടിയേറ്റു. വീട്ടിലേക്ക് മടങ്ങിയ യുവാവ് രാവിലെ രക്തം ഛർദിച്ചു. തെങ്ങിൽ നിന്ന് വീണു എന്നാണ് ആശുപത്രിയിൽ പറഞ്ഞത്. ഡോക്ടർമാർക്ക് സംശയം തോന്നിയാണ് പോലീസിൽ വിവരം അറിയിച്ചത്.