
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി അഞ്ച് ഇടങ്ങളിൽ ഇന്ന് നടന്ന വാഹനാപകടങ്ങളിൽ 12 വയസുകാരിയ പെൺകുട്ടിയുൾപ്പടെ മൂന്ന് പേർ മരണപ്പെട്ടു. നാല് പേർക്ക് പരിക്ക്. കോഴിക്കോട്, തൊണ്ടയാട്, തിരുവനന്തപുരം ഈഞ്ചക്കൽ, കാസർകോട് ഷിറിയ, പാലക്കാട് തച്ചമ്പാറ കണ്ണൂർ കൊട്ടിയൂർ എന്നിവിടങ്ങളിലാണ് അപകടം നടന്നത്.
കോഴിക്കോട് തൊണ്ടയാട് അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ചാണ് മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന മരണപ്പെട്ടത്. മാതാവ് സുലൈഖയ്ക്ക് അപകടത്തിൽ പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.