തൃശൂർ : കുന്നംകുളം പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് വർഗീസ് ചൊവ്വന്നൂർ വി എസ് സുജിത്തിന് ഒരു ഉറപ്പ് നൽകി. 'നിന്നെ കൈവച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നിരിക്കും', എന്നായിരുന്നു അത്. (Varghese's fight against Custodial torture)
ആ വാക്കുകളാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമായത്. നാല് പോലീസുകാർ ചേർന്ന് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് പുറത്തു കൊണ്ടു വരാൻ രണ്ടു വർഷമായി നിയമപോരാട്ടം നടത്തിയതും അദ്ദേഹമാണ്.
ഇടിമുറികൾക്കെതിരെയാണ് തൻ്റെ പോരാട്ടമെന്നും, സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ സേനയിൽ നിന്ന് പുറത്താക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.