

തിരുവനന്തപുരം: തിരുവനന്തപുരം - ബാംഗ്ലൂർ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി വരുമെന്ന് ഉറപ്പു നൽകി ദക്ഷിണ റെയിൽവേ(Vande Bharat Sleeper Train). തിരുവനന്തപുരം ഡിവിഷനിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി എംപിമാർ യോഗം ചേർന്നിരുന്നു.
ഈ യോഗത്തിൽ വച്ച് ജോൺ ബ്രിട്ടാസ് എംപിക്ക് ക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഇത് സംബന്ധിച്ച് ഉറപ്പു നൽകുകയായിരുന്നു. തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരം റെയിൽവേ ബോർഡിന് നൽകിയതായും അദ്ദേഹം കൂട്ടി ചേർത്തു.
വന്ദേഭാരതിലുൾപ്പെടെയുള്ള തീവണ്ടികളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷണദി സംബന്ധിച്ചും യോഗത്തിൽ ചർച്ചചെയ്തതായാണ് വിവരം. മാത്രമല്ല; എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയ നടപടിയെയും എം.പി ചോദ്യം ചെയ്തു.