
സാങ്കേതിക തകരാർ കാരണം വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിയിരിക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്.
ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് വന്ദേ ഭാരത് കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്‌ന പരിഹാരം കണ്ടെത്താൻ സാധിച്ചില്ല. 5.50ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിന്‍ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു.