

കൊച്ചി: കെ.എസ്.ആര്‍. ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. പതിവ് സര്‍വീസ് 14 നുശേഷമായിരിക്കുമെന്നു സൂചന. എട്ടു കോച്ചുള്ള ട്രെയിനിന്റെ റിസര്‍വേഷന്‍, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. വന്ദേഭാരത് എക്‌സ്‌പ്രസ് ഓടിത്തുടങ്ങുന്നതോടെ 600 ലേറെ സീറ്റ് കൂടി ബംഗളൂരു യാത്രക്കാര്‍ക്കു ലഭിക്കും. അറ്റകുറ്റപ്പണി, ശുചീകരണം എന്നിവയ്‌ക്കുള്ള സൗകര്യം കെ.എസ്.ആര്‍. യാര്‍ഡിലാണ് സജ്‌ജീകരിക്കുന്നത്. ഉദ്‌ഘാടന ട്രെയിന്‍ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍നിന്നു പുറപ്പെടും. ബംഗളൂരുവില്‍നിന്ന് എറണാകുളം വരെ 630 കിലോമീറ്റര്‍ ദൂരം എട്ടു മണിക്കൂര്‍ 40 മിനിറ്റില്‍ പിന്നിടും. ഒന്‍പതു സ്‌റ്റോപ്പാണുള്ളത്. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. (Vande Bharat Flag Off)
സ്‌റ്റോപ്പുകളും സമയവും:
ബെംഗളൂരുവില്‍നിന്നു രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50ന് എറണാകുളം ജങ്‌ഷനിലെത്തും. കെ.ആര്‍. പുരം (5.25), സേലം (8.13), ഈറോഡ് (9.00), തിരുപ്പൂര്‍ (9.45), കോയമ്പത്തൂര്‍ (10.33), പാലക്കാട് (11.28), തൃശൂര്‍ (12.28).ഠ എറണാകുളം ജങ്‌ഷനില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് രാത്രി 11നു ബെംഗളൂരുവിലെത്തും. തൃശൂര്‍ (3.17), പാലക്കാട് (4.35), കോയമ്പത്തൂര്‍ (5.20), തിരുപ്പൂര്‍ (6.03), ഈറോഡ് (6.45), സേലം (7.18), കെ.ആര്‍. പുരം (10.23).