'കുറഞ്ഞ ചിലവിൽ മികച്ചയാത്ര, നാലുപേര്‍ക്ക് ടിക്കറ്റിന് വെറും 11 പൗണ്ട്, നല്ല ഭക്ഷണം, നല്ല യാത്ര...’ വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം; വീഡിയോ |Vande Bharat

വന്ദേഭാരതിനെ പുകഴ്ത്തുന്ന ബ്രിട്ടീഷ് കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്
British Family
Published on

ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങളിൽ കൂടി നടത്തുന്ന യാത്ര അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന വിദേശ സഞ്ചാരികൾ നിരവധിയാണ്. ഇന്ത്യയിലെത്തുന്ന ഇവര്‍ ഏറെ ആസ്വദിക്കുന്നത് ട്രെയിന്‍ യാത്രകളാണ്. ഇപ്പോഴിതാ ഇന്ത്യയിലെ പ്രീമിയം ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിലെ യാത്ര അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കുടുംബം. അഞ്ചംഗ ബ്രീട്ടീഷ് കുടുംബം വന്ദേഭാരതില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.  ട്രാവല്‍ വ്ളോഗുകള്‍ ചെയ്യുന്ന ദി ഹച്ചിന്‍സണ്‍ ഫാമിലി എന്ന കുടുംബമാണ് വന്ദേഭാരത് യാത്രയെ കുറിച്ച്‌ വീഡിയോ പോസ്റ്റ് ചെയ്തത്. ഭാര്യയും ഭര്‍ത്താവും പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് യാത്ര നടത്തിയത്. (Vande Bharat)

 ‘‘കുറഞ്ഞ ചെലവിലുള്ള മികച്ച യാത്രാനുഭവമാണ് വന്ദേഭാരത്. നാല് മണിക്കൂര്‍ നേരമാണ് ഞങ്ങള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തത്. ഈ ടിക്കറ്റുകള്‍ക്കായി ഞങ്ങള്‍ നാലുപേര്‍ക്കും വെറും 11 പൗണ്ട് വീതമേ ചെലവായുള്ളൂ. ഇതില്‍ ഭക്ഷണവും ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം ഇതിനകം ലഭിച്ചുകഴിഞ്ഞു. തുടര്‍ന്ന് ഞങ്ങളുടെ ഭക്ഷണം എത്തി. ഡയറ്റ് മിക്സ്ചര്‍, കാരമല്‍ പോപ്കോണ്‍, പാറ്റി, മാങ്ങാ ജ്യൂസ്, ജിഞ്ചര്‍ ടീ സാഷെ എന്നിവയെല്ലാമാണ് ലഭിച്ചത്...’ വീഡിയോയില്‍ കുടുംബം പറഞ്ഞു. ഇന്ത്യന്‍ ട്രെയിനിലെ ഭക്ഷണം. നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? ചായപ്പൊടികിട്ടിയപ്പോള്‍ ഞങ്ങള്‍ അല്‍പ്പം ആശയക്കുഴപ്പത്തിലായി. എന്നാല്‍ പിന്നീട് ചൂടുവെള്ളം എത്തി. ചായ രുചികരമായിരുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് വൈറലായി. ഇതുവരെ 14 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

വീഡിയോ വൈറൽ ആയത്തോട് കൂടി നിരവധി കമന്റുകളും വീഡിയോയുടെ താഴെ നിരന്നു. ഇന്ത്യയുടെ നല്ല വശം കാണിച്ചതിന് നന്ദി എന്ന് പറയുന്നവർ ഒരു വശത്ത്. മറുവശത്ത് രാജധാനി, തേജസ് തുടങ്ങിയ ട്രെയിനുകളില്‍ കൂടി യാത്ര ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് കുറിച്ചവരുമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com