തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥികളുമായി പോയ വാൻ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് വാനിലുണ്ടായിരുന്നുനത്.
സംഭവത്തിൽ 11 കുട്ടികൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.