തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ്. ഇന്നലെ സ്പീഡ് പോസ്റ്റ് ആയി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് വീണ്ടും മേല്‍വിലാസത്തില്‍ തെറ്റ് സംഭവിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല.
വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവച്ചായിരുന്നു കമ്മിഷന്റെ നടപടി. സിപിഎം പരാതി അംഗീകരിച്ചുകൊണ്ട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണയ്ക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. വൈഷ്ണയുടെ വിശദീകരണം നല്‍കേണ്ട അവസാന തീയതി 13 ആയിരുന്നു.
14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്റെ സമയക്രമം. എന്നാല്‍ 15നാണ് സ്പീഡ് പോസ്റ്റ് മുഖേന വൈഷ്ണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. അതിലാണ് ഇപ്പോള്‍ പിഴവുണ്ടായിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
അതേ സമയം, വിഷയത്തിൽ അപ്പീൽ നൽകുമെന്നും തൽക്കാലത്തേക്ക് പ്രചാരണം നിർത്തുകയാണെന്നും വൈഷ്ണ പറഞ്ഞു. ജോലി അടക്കം രാജിവച്ച് പ്രചാരണത്തിന് ഇറങ്ങിയ തന്നെ സംബന്ധിച്ച് കമ്മിഷൻ തീരുമാനം മാനസികമായി തളർത്തിയെന്നും വൈഷ്ണ പറഞ്ഞു. പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി എന്ന പേരില്‍ കെഎസ്‌യു നേതാവ് വൈഷ്ണ സുരേഷിനെ മുട്ടട ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കി പ്രചാരണം ആരംഭിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഇത്.