'എല്ലാവരും കൂടെ ഉണ്ടാകണം': മുട്ടടയിൽ കൗൺസിലർ ഓഫീസ് തുറന്ന് വൈഷ്ണ സുരേഷ് |Councilor office

വ്യാജ പ്രചരണങ്ങൾക്ക് മറുപടി
'എല്ലാവരും കൂടെ ഉണ്ടാകണം': മുട്ടടയിൽ കൗൺസിലർ ഓഫീസ് തുറന്ന് വൈഷ്ണ സുരേഷ് |Councilor office
Updated on

തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത മുട്ടട വാർഡിലെ കോൺഗ്രസ് കൗൺസിലർ വൈഷ്ണ സുരേഷിന്റെ ഓഫീസ് മുട്ടട പ്രൈമറി ഹെൽത്ത് സെന്ററിന് സമീപമുള്ള ആലപ്പുറം ഹാളിൽ പ്രവർത്തനം ആരംഭിച്ചു. ജന്മദിനത്തോടൊപ്പം ലഭിച്ച ഇരട്ടി മധുരമാണിതെന്ന് വൈഷ്ണ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(Vaishna Suresh opens councilor office in Muttada)

പുതിയ ഓഫീസ് തുറന്ന വിവരം പങ്കുവെച്ച വൈഷ്ണ, വോട്ടർമാർക്കും ആശംസകൾ നേർന്നവർക്കും നന്ദി അറിയിച്ചു. എല്ലാവരും കൂടെയുണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു. താൻ സിനിമയിലേക്ക് മാറുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വൈഷ്ണ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ താൻ പി.ആർ ഏജൻസികളെ ഉപയോഗിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയ സാഹചര്യത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വൈഷ്ണ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com