കോട്ടയം : വൈക്കത്തിന് സമീപം വള്ളം മറിഞ്ഞ സംഭവത്തിൽ മൃതദേഹം കാണാതായ യുവാവിൻ്റെ മൃതദേഹം തീരത്തടിഞ്ഞു. കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ കണ്ണൻ എന്ന സുമേഷിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. (Vaikom boat accident updates)
23 പേരാണ് മരണവീട്ടിൽ പോയി മടങ്ങിയ വള്ളത്തിൽ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തിൽ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. ഇയാൾക്കായി തിരച്ചിൽ നടന്നുവരികയായിരുന്നു.
സുമേഷ് 5 പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. പിന്നാലെ ക്ഷീണിതനായ അദ്ദേഹം പിടിച്ചിരുന്ന പലക ഉൾപ്പെടെ ഒഴുകിപ്പോയി എന്നാണ് വിവരം.