Vacation classes | ട്യൂഷൻ സെൻ്ററുകളുടെ സമയക്രമം ലംഘിക്കുന്നവർക്ക് എതിരെ നടപടി, അവധിക്കാല ക്ലാസുകൾക്ക് വിലക്ക് : ബാലാവകാശ കമ്മീഷൻ

15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
Vacation classes | ട്യൂഷൻ സെൻ്ററുകളുടെ സമയക്രമം ലംഘിക്കുന്നവർക്ക് എതിരെ നടപടി, അവധിക്കാല ക്ലാസുകൾക്ക് വിലക്ക് : ബാലാവകാശ കമ്മീഷൻ
Updated on

തിരുവനന്തപുരം: കേരളത്തിൽ മധ്യവേനവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയിട്ടുള്ള ഉത്തരവുകൾ കർശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ബാലാവകാശ കമ്മീഷൻ. ഉത്തരവ് പുറപ്പെടുവിച്ചത് കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ, അംഗം ഡോ.വിൽസൺ എന്നിവരടങ്ങിയ ബെഞ്ചാണ്.(Vacation classes are banned in Kerala )

ഇക്കാര്യം നടപ്പിലാക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പരിശോധിക്കേണ്ടതാണ്. സ്വകാര്യ ട്യൂഷൻ സെൻ്ററുകളുടെ രാവിലെ 7. 30 മുതൽ 10. 30 വരെ എന്ന സമയക്രമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

ഇതിന് സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

Related Stories

No stories found.
Times Kerala
timeskerala.com