താൽക്കാലിക ഡിജിറ്റൈസേഷൻ ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഹൈക്കോടതി |Vacancy for Digitization Officer

ഹൈക്കോടതിയിൽ നിന്നും, ജില്ലാകോടതിയിൽ നിന്നും, താൽക്കാലിക കോടതികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം
High Court Appointment
Published on

ജില്ലാ ജുഡീഷ്യറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിക്കായി ഡിജിറ്റൈസേഷൻ ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയിൽനിന്നും, ജില്ലാകോടതിയിൽനിന്നും, താൽക്കാലിക കോടതികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. (Vacancy for Digitization Officer)

255 ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവർ കുറഞ്ഞത് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരായിരിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും വായിക്കാനും എഴുതാനും കഴിവുണ്ടാകണം. ഹൈക്കോടതിയിലോ ജില്ലാകോടതികളിലോ (താൽക്കാലിക കോടതികൾ ഉൾപ്പെടെ) കുറഞ്ഞത് അഞ്ച് വർഷത്തെ ജുഡീഷ്യൽ, ക്ലറിക്കൽ ജോലി പരിചയവും കമ്പ്യൂട്ടർ പ്രവർത്തനജ്ഞാനവും നിർബന്ധം. കൂടാതെ കോടതി രേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി ആയി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: https://hckrecruitment.keralacourts.in, https://highcourt.kerala.gov.in/.

Related Stories

No stories found.
Times Kerala
timeskerala.com