
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ അനസ്തേഷ്യ ടെക്നീഷ്യന്‍ (രണ്ട്), ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ (ഒന്ന്) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11.30 നും ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 25 ന് രാവിലെ 11.30 നും അഭിമുഖം നടക്കും. ഓപ്പറേഷന്‍ തിയ്യേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയിലേക്കും എം.എസ്.ഡബ്ല്യു പാസായവര്‍ക്ക് ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.