പ്രമുഖ ടയർ നിർമ്മാതാക്കളായ എം.ആർ.എഫിലെ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ജോബ് ഡ്രൈവ് നടക്കുക. നിലവിൽ അഞ്ഞൂറിലധികം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്നിക്, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ജോബ് ഡ്രൈവിൽ പങ്കെടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ കേരള സർക്കാരിന്റെ ജോബ് പോർട്ടലായ DWMS ആപ്പ് വഴി ജോലിക്ക് അപേക്ഷിച്ചിരിക്കണം. DWMS പോർട്ടലിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്, പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജോബ് ഫെയറുകളിൽ നിന്നും 'ജോബ് ഡ്രൈവ് എം.ആർ.എഫ് ടയേഴ്സ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാം. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് Google Playstore-ൽ നിന്ന് 'DWMS Connect' എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം ജോബ് ഡ്രൈവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തൊട്ടടുത്തുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസഡറുമായി ബന്ധപ്പെടണം.