തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിലെ കള്ളന്മാരെ ഈ നാട് തിരിച്ചറിയുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നാടിനെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നവർക്കെതിരെ തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കുമെന്ന് വസീഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.…
ഡിവൈഎഫ്ഐ കുറച്ചു നാളുകളായി ചെറുതും വലുതുമായ ചില ചോദ്യങ്ങളുന്നയിച്ചിരുന്നു. അതിലൊന്ന് യൂത്ത് കോൺഗ്രസിനോടാണ്, മറ്റൊന്ന് വലിയ.കോൺഗ്രസിനോടാണ്.
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പാവപെട്ട ജനങ്ങൾക്ക് സഹായം എത്തിക്കാൻ എന്ന പേര് പറഞ്ഞ് പണം പിരിക്കുകയും സർക്കാറിനെതിരെ വീമ്പിളക്കുകയും ചെയ്തു. എന്നിട്ട് ആ പണം എവിടെ ?ആ പണത്തിന്റെ കണക്ക് എവിടെയെന്ന് പൊതുസമൂഹം ചോദിക്കുന്ന സാഹചര്യമുണ്ടായില്ലേ. പാർട്ടികൾക്ക് ഉള്ളിൽനിന്നും പുറത്തു നിന്നും ചോദ്യം ചോദിക്കുന്നവരോട് നിങ്ങൾ ഒന്നിച്ചു പറയുന്നു ‘ who cares ‘ . എന്നാൽ തട്ടിപ്പ് വീരന്മാരോട് ഞങ്ങൾക്ക് പറയാനുള്ളത് ‘ we care’ എന്നാണ്.
ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും . നാടിനെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നവർക്കെതിരെ തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കും. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു, ഇനി വരുന്ന സംസ്ഥാന പ്രസിഡന്റിനോട് ചോദിച്ചാൽ ഒരുപക്ഷേ അദ്ദേഹം പറയും ‘who cares ‘. ഒന്നു മനസിലാക്കുക – കള്ളന്മാരെ ഈ നാട് തിരിച്ചറിയും. കെപിസിസിയുടെ പ്രസിഡണ്ടായിരുന്ന കെ .സുധാകരൻ സ്ഥാനമൊഴിഞ്ഞു. വയനാടിന് 100 വീട് പ്രഖ്യാപിച്ചു പോയതാണ്. ഇപ്പോഴുള്ള പ്രസിഡണ്ടിനോട് അതെവിടെ എന്ന് ചോദിച്ചാൽ അദ്ദേഹം പറയും ,Who cares?
പക്ഷെ നിങ്ങളെ തുറന്നുകാണിക്കുന്ന പ്രചരണ പ്രവർത്തനങ്ങളുമായി ഞങ്ങൾ ഈ തെരുവിൽ തന്നെ ഉണ്ടാകും . ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും -” We care ”