തിരുവനന്തപുരം : കുട്ടികളെ അടിയന്തരാവസ്ഥയെ കുറിച്ച് പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. എന്നാൽ, അതിനൊപ്പം ഗുജറാത്ത് കലാപം, ആ എസ് എസ് നിരോധനം, ഗാന്ധി വധം, മുഗൾ ഭരണം എന്നിവയും പഠിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.(V Sivankutty to Kerala Governor )
ഗവർണർ രാജേന്ദ്ര ആർലേക്കർക്കാണ് മന്ത്രി മറുപടി നൽകിയത്. അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.