തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. അവരുടെ പത്തനംതിട്ട കുമ്പഴയിലെ വീടിന് നേർക്ക് കഴിഞ്ഞ ദിവസം ആക്രമണം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിലയ്ക്ക് നിർത്തണമെന്നും ആവശ്യപ്പെട്ടു. (V Sivankutty supports Veena George)
തൊട്ടടുത്ത് ഒരു കാൻസർ രോഗി മരിച്ചു കിടക്കുന്ന അവസരത്തിലാണ് യാതൊരു മനുഷ്യത്വവുമില്ലാതെ യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രതികരണം സമൂഹ മാധ്യമത്തിലൂടെയാണ്.