തിരുവനന്തപുരം : വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പുകൾ കാലിക്കറ്റ് സർവ്വകലാശാലയിലെ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന ശുപാർശയെ അപലപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. (V Sivankutty supports Rapper Vedan)
ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വൈസ് ചാൻസലർ കേരളീയ സാംസ്ക്കാരിക ബോധത്തെ തിരിച്ചറിയണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.