തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം റോസ് ഹൗസ് മുതൽ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്നെത്തി. (V Sivankutty supports National strike)
ഇത് 6 മാസം മുൻപ് പ്രഖ്യാപിച്ച സമരം ആണെന്നും, അതിനാൽ സമരക്കാർ യാത്രക്കാരെ തടയുന്നതിനെ വിമർശിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗണേഷ് കുമാറിൻറേത് ഇടതുമുന്നണി നിലപാട് അല്ലെന്നും, അത് വ്യക്തിപരമായ അഭിപ്രായം ആണെന്നും അദ്ദേഹംഅറിയിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണർ ആണെന്നും അദ്ദേഹം ആരോപിച്ചു.