തിരുവനന്തപുരം : വിദ്യാലയങ്ങളിലെ സമയം മാറ്റിയതിനെക്കുറിച്ചുള്ള വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമൂഹത്തിൻ്റെ പേരിൽ സർക്കാരിനെ വിരട്ടുന്നത് ശരിയല്ല എന്നും, സമയമാറ്റം ആലോചനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. (V Sivankutty on school timing change)
ഇപ്പോഴുള്ളത് വിദഗ്ധ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിൾ ആണെന്നും, ഇത് അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.