'മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യം, സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന ചർച്ചയിലൂടെ തീരുമാനിക്കും': മന്ത്രി വി ശിവൻകുട്ടി | V Sivankutty

ദേശീയ ​ഗാനം, എൻഎസ്എസ് ​ഗീതം പോലെയുള്ള പൊതു​ഗീതങ്ങൾ പരി​ഗണിക്കുമെന്നും മന്ത്രി അറിയിച്ചു
v sivankutty
Published on

തിരുവനന്തപുരം: സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന വി‌ഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് പറഞ്ഞ് മന്ത്രി നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും വ്യക്തമാക്കി. ഏകീകരണം വേണോയെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും മതനിരപേക്ഷ സമൂഹത്തിൽ മാറ്റം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. (V Sivankutty)

വന്ദേമാതരം പരിഗണിക്കുന്നതിൽ മന്ത്രി വിയോജിപ്പ് അറിയിച്ചു. ദേശീയ ​ഗാനം, എൻഎസ്എസ് ​ഗീതം പോലെയുള്ള പൊതു​ഗീതങ്ങൾ പരി​ഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ആശയപരമായ ചർച്ചകൾ ഇക്കാര്യത്തിൽ വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com