പത്തനംതിട്ട : അധ്യാപികയുടെ ഭർത്താവിൻ്റെ ആത്മഹത്യയിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം അറിയിച്ചത് അദ്ദേഹം തന്നെയാണ്. വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.(V Sivankutty on Pathanamthitta man's suicide )
ഇന്ന് തന്നെ പ്രാഥമിക നടപടി എടുക്കുമെന്നും, ആർക്കാണ് വീഴ്ച ഉണ്ടായതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപികയുടെ കുടുംബം പരാതിയുമായി തന്നെ കാണാൻ എത്തിയിരുന്നുവെന്നും, ശമ്പളം നൽകാൻ താൻ നിർദേശിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഓരോ സീറ്റിലും ഇരിക്കുന്നവരാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.