തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിക്കെതിരായ പോലീസ് ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സമരങ്ങൾ ചെയ്യുമ്പോൾ പരിക്കുകൾ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. (V Sivankutty on attack against Shafi Parambil MP)
അത് പുതിയ സംഭവം അല്ലെന്നും, ലോകത്ത് ആദ്യമായി നടക്കുന്ന കാര്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ചെയ്യുന്നവർ ഒരു കുട്ട പൂവ് കൂടി പോലീസുകാർക്ക് നൽകട്ടെയെന്നും, കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ച് കൊള്ളണം എന്ന് പറയുന്നത് ശരിയല്ല എന്നും അദ്ദേഹത്തെ പരിഹസിച്ചു.
പ്രതിപക്ഷ നേതാവിൻ്റെ വല്ലുവിളി കേരളത്തിൽ വിലപ്പോവില്ലെന്നും, അതിനെ പുച്ഛത്തോടെ കാണുന്നുവെന്നും പറഞ്ഞ മന്ത്രി, നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.