Kerala Assembly : നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുന്ന അവസരത്തിൽ മന്ത്രി V ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം : ആശുപത്രിയിലേക്ക് മാറ്റി

Kerala Assembly : നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുന്ന അവസരത്തിൽ മന്ത്രി V ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം : ആശുപത്രിയിലേക്ക് മാറ്റി

രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടാവുകയായിരുന്നു
Published on

തിരുവനന്തപുരം : നിയമസഭയിൽ വച്ച് മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. (V Sivankutty has been sent to hospital during Kerala Assembly Session)

രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വച്ച് ചോദ്യോത്തര വേളയിൽ സംസാരിക്കുന്ന അവസരത്തിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

മന്ത്രിയെ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ട് പോയി. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Times Kerala
timeskerala.com