തിരുവനന്തപുരം : കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. അദ്ദേഹം ബി ജെ പിയിൽ നിന്ന് രാജിവച്ചോയെന്നാണ് മന്ത്രി ചോദിച്ചത്. കേന്ദ്രമന്ത്രിയെ കാണാനില്ലാത്തത് വളരെ ഗൗരവമുള്ള കാര്യമാണെന്നും, എന്തോ ഒരു കള്ളക്കളിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. (V Sivankutty against Suresh Gopi)
ഇത് തൃശൂരിലെ കള്ളവോട്ട് ആരോപണം പേടിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണാവധിക്ക് മുൻപ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കൺസെഷൻ ഒഴിവാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന ആഹ്വാനം എന്തധികാരം വച്ചാണ് ഗവർണർ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.