തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. ഷാഫിയാണ് ഹെഡ്മാസ്റ്ററെന്നും, ഷാഫിയുടെ സ്‌കൂളിൽ പഠിച്ചതിനാലാണ് അദ്ദേഹം ഒന്നും മിണ്ടാത്തതെന്നും മന്ത്രി വിമർശിച്ചു. (V Sivankutty against Shafi Parambil)
ആരോപണം ഉന്നയിച്ചവർക്കെതിരെ രംഗത്തെത്തിയ വി കെ ശ്രീകണ്ഠൻ എം പിക്കും അദ്ദേഹം മറുപടി നൽകി. മന്ത്രിമാർക്കൊപ്പമുള്ള ചിത്രം പ്രസിദ്ധീകരിക്കാൻ ശ്രീകണ്ഠനെ വെല്ലുവിളിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വിരട്ടി ഭീഷണിപ്പെടുത്താൻ നോക്കണ്ട എന്നും മന്ത്രി കൂട്ടിച്ചേർത്തു.