
തിരുവനന്തപുരം : സംസ്ഥാനത്തെ സർവ്വകലാശാലയിലെ വി സിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുഫോസ് വി സി ബിജു കുമാറിനെതിരെയാണ് അദ്ദേഹത്തിൻ്റെ വിമർശനം. (V Sivankutty against RSS )
ആർ എസ് എസിൻ്റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല എന്ന് മന്ത്രി തുറന്നടിച്ചു. ഗവർണർ വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കുന്നുവെന്നും, സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ പരിപാടികളിൽ പങ്കെടുത്താൽ അയാളെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കണം എന്നാണ് വി ശിവൻകുട്ടി പ്രതികരിച്ചത്.