
തിരുവനന്തപുരം : കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത് ശിക്ഷയായി കരുതാൻ കഴിയില്ലെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. (V Sivankutty against Rahul Mamkootathil)
കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിൽ ന്യായമായ നടപടി ആണെന്ന് വിലയിരുത്താമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് വെറും അഡ്ജസ്റ്റ്‌മെന്റ് മാത്രം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നും, അവർ ഭയന്നുവെന്നും അദ്ദേഹം ആരോപിച്ചു.