
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ അഹങ്കാരത്തിന് കയ്യും കാലും വച്ച വ്യക്തിയാണ് എന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. ഉമാ തോമസിനെതിരെയും സൈബർ ആക്രമണം നടക്കുന്നുവെന്നും 'തള്ള വീണപ്പോൾ ചത്താൽ മതിയായിരുന്നു'വെന്നാണ് ഇവർ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. (V Sivankutty against Rahul Mamkootathil )
മുഖ്യമന്ത്രിയെ രാഹുൽ 'എടാ വിജയ' എന്നാണ് വിളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണ് എന്നും, ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.