V Sivankutty : 'ദേവസ്വം മന്ത്രിയെ 'കള്ളനെ'ന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് അംഗീകരിക്കാൻ ആകില്ല': മന്ത്രി V ശിവൻകുട്ടി

എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു
V Sivankutty against Opposition
Published on

തിരുവനന്തപുരം : പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തര വേളയിൽ ദേവസ്വം വകുപ്പ് മന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹത്തെ ആവർത്തിച്ച് കള്ളനെന്ന് അഭിസംബോധന ചെയ്‌തെന്നും, അത് അംഗീകരിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (V Sivankutty against Opposition)

എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ അംഗങ്ങൾ ഇത്തരം ആരോപണം ഉന്നയിച്ചത് യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കറെ മറയ്ക്കുന്ന രീതിയിൽ ബാനർ കെട്ടിയപ്പോൾ അദ്ദേഹത്തെ കാണാൻ സാധിക്കുന്നില്ല എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും, എന്നാൽ പ്രതിപക്ഷ നേതാവ് ക്ഷുഭിതനായെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com