
തിരുവനന്തപുരം : ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ലെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന അമിത് ഷായുടെ പ്രസ്താവന തികച്ചും അപലപനീയം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (V Sivankutty against Amit Shah)
ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ ആണെന്നും, അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ് എന്നും, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.