തിരുവനന്തപുരം : വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് പദ്ധതിയെ വിമർശിച്ച അധ്യാപകനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സസ്‌പെൻഷൻ നടപടി ഉണ്ടായത് സർക്കാർ നടപടിയെ ചോദ്യം ചെയ്‌തതിനാലാണെന്നാണ് അദ്ദേഹം പറഞ്ഞത്.(V Sivankutty about Zumba dance controversy)
അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് മന്ത്രിയുടെ വിശദീകരണം. സൂംബ ഡാൻസ് പദ്ധതി അടിച്ചേൽപ്പിക്കില്ല എന്നും അദ്ദേഹം അറിയിച്ചു.