തിരുവനന്തപുരം : വനിതകൾക്ക് പേര് വെളിപ്പെടുത്താൻ ഭീതി ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. ആരോപണവിധേയൻ ജനപ്രതിനിധി ആണെങ്കിൽ ആ സ്ഥാനം രാജി വയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. (V Sivankutty about the allegations)
ഇങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ ആരോപണം ഉയരുന്നത് ഗൗരവകരമാണെന്നും, ആരോപണം ഉന്നയിക്കുന്നവർക്ക് പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോലും പോലീസിൽ പരാതി നൽകാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും മന്ത്രി അറിയിച്ചു.