തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളിൽ മധ്യവേനലവധി മാറ്റുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജൂൺ-ജൂലൈ ആണ് മഴക്കാലം എന്നും, ഏപ്രിൽ-മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (V Sivankutty about Summer holidays)
അതിന് ശേഷം തീരുമാനം എടുക്കാമെന്നും, മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.