Sports : 'സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരി മത്സരയിനമായി ഉണ്ടാകും': വാക്ക് പാലിച്ചെന്ന് മന്ത്രി V ശിവൻകുട്ടി

ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്ന കായിക മേളയിൽ ഈ ഇനം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി
V Sivankutty about state school sports meet
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് അറിയിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. (V Sivankutty about state school sports meet )

ഒളിമ്പിക്സ് അസോസിയേഷൻ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ സ്‌കൂൾ കായിക മേളയിൽ ഇത് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്ന കായിക മേളയിൽ ഈ ഇനം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67- ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com