മലപ്പുറം : കേരളത്തിലെ അൺ എയ്ഡഡ് സ്‌കൂളുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സിലബസ് ഏകീകരിക്കാൻ ഇടപെടുമെന്നാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനം ആണെന്നും മന്ത്രി അറിയിച്ചു. (V Sivankutty about schools)
വിദ്യാഭ്യാസ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്നും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ മാന്യമായ ഫീസ് വാങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂളിൽ കുട്ടികൾ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് നിരോധിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി അറിയിച്ചു.