V Sivankutty about letter leak controversy in CPM

Letter : 'CPM വിരോധം ഉള്ളതിനാൽ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രചാരണം നടത്തുന്നു, പാർട്ടി സെക്രട്ടറി മറുപടി പറയും': കത്ത് ചോർച്ച വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി

അവതാരങ്ങൾ ഒന്നും പാർട്ടി പരിപാടിയെ സ്വാധീനിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
Published on

തിരുവനന്തപുരം : സ്വകാര്യ വ്യാജതി സി പി എം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ പരാതിക്കത്ത് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എമ്മിനെതിരെ നടക്കുന്ന വെറും പ്രചാരണം മാത്രമാണെന്നനാണ് അദ്ദേഹം പറഞ്ഞത്. (V Sivankutty about letter leak controversy in CPM)

പാർട്ടി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും, പാർട്ടി സെക്രട്ടറി മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി എം വിരോധം ഉള്ളതിനാൽ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രചാരണം നടത്തുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. അവതാരങ്ങൾ ഒന്നും പാർട്ടി പരിപാടിയെ സ്വാധീനിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

Times Kerala
timeskerala.com