കോഴിക്കോട് : വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയെ വേദിയിലിരുത്തി സ്‌കൂൾ അവധി സംബന്ധിച്ച് നിർദേശങ്ങൾ നൽകി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാമെന്നാണ് അദ്ദേഹം പറഞ്ഞത്. (V Sivankutty about Kanthapuram)
വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നും, തർക്കങ്ങൾ ഒഴിവാക്കാമെന്നും ആദരം ചൂണ്ടിക്കാട്ടി. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് പറയുന്ന മന്ത്രിയുടേത് ബുദ്ധിയുള്ളവരുടെ ലക്ഷണം ആണെന്നും കാന്തപുരം പ്രശംസിച്ചു.
എന്നാൽ, താൻ കാന്തപുരത്തിൻ്റെ ആരാധകൻ ആണെന്നാണ് മന്ത്രി പറഞ്ഞത്. മർക്കസിലെ നവീകരിച്ച ലാബിൻ്റെ കെട്ടിട ഉദ്‌ഘാടന ചടങ്ങിലായിരുന്നു പരാമർശം. ചർച്ച നടത്തിയതിന് ശേഷം മാത്രമായിരിക്കും തീരുമാനമെന്ന് മന്ത്രി ഉറപ്പ് നൽകി.