തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടി ഭിന്നശേഷി നിയമനത്തിൽ പ്രതികരണവുമായി രംഗത്തെത്തി. മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. (V Sivankutty about Aided disability recruitment)
മാനേജ്മെൻ്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷമാണുള്ളത് എന്നും, കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകൂവെന്നും പറഞ്ഞ അദ്ദേഹം, അത് എ ജിയുടെ നിര്ദേശപ്രകാരമാണെന്നും, ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്നും, 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണ് സർക്കാരിൻ്റെ അവസാന സമയത്ത് സമരം ചെയ്യുന്നതെന്നും, അത് രാഷ്ട്രീയ പ്രേരിതമാണെന്നും വിമർശിച്ചു.