
തിരുവനന്തപുരം: പാഠ്യപദ്ധതിക്കനുസരിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ കൈറ്റ് ഈ വര്‍ഷം സ്വന്തമായി 'എ.ഐ. എഞ്ചിൻ' വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു(V Sivankutty). പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി.ടി. പാഠപുസ്തകത്തില്‍ എ.ഐ.യുടെ അടിസ്ഥാന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് സ്വന്തമായി എ.ഐ. എന്‍ജിന്‍ വികസിപ്പിക്കുന്നത്. കുട്ടികൾ ഡിജിറ്റല്‍ ഉപകരണങ്ങൾ അമിതമായി ഉപയോഗികുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങളും വ്യാജവാര്‍ത്തകളെ പ്രതിരോധിക്കലുമെല്ലാം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി. സുനില്‍ എന്നിവര്‍ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.