തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് സനയിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിന് കാരണം വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടൽ ആണെന്ന് പറഞ്ഞ് ബി ജെ പി നേതാവ് വി മുരളീധരൻ. (V Muraleedharan on Nimisha Priya's case)
കേന്ദ്രസർക്കാർ സാധ്യമായ എല്ലാ ഇടപടികളും നടത്തുന്നുണ്ടെന്നും, സംഭവത്തിൽ നിരവധി സങ്കീർണ്ണതകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.