തിരുവനന്തപുരം : കേരളം സർവ്വകലാശാലയിലെ ഇപ്പോഴത്തെ രജിസ്ട്രാറുടെ നിയമനം തന്നെ നിയമവിരുദ്ധം ആണെന്ന് പറഞ്ഞ് ബി ജെ പി നേതാവ് വി മുരളീധരൻ. അദ്ദേഹം നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമം ആണെന്നും, വിശദീകരണം തേടിയ ശേഷമാണ് വി സി നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (V Muraleedharan against Registrar)
രജിസ്ട്രാറെ പിന്തുണച്ച് രംഗത്തെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ സ്‌ഥാനത്ത് ഇരിക്കാൻ യോഗ്യയല്ല എന്നും, ഗവണ്മെൻറ് കോളേജിലെ അധ്യാപകനായിരിക്കണം രജിസ്ട്രാർ എന്ന ചട്ടമുണ്ടെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
കേരള സർക്കാരും സി പി എമ്മും പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവലിയണമെന്നും, സാധ്യമെങ്കിൽ കോടതിയെ സമീപിക്കാൻ ബി ജെ പി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.