തിരുവനന്തപുരം : കെ സി വേണുഗോപാലിനെ പരിഹസിച്ച് ബി ജെ പി നേതാവ് വി മുരളീധരൻ. വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിൽ അടയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. (V Muraleedharan against KC Venugopal )
കോഴിയായ കോൺഗ്രസ് നേതാവ് നിയമസഭയിൽ വരണോ, പുറത്ത് നിന്ന് കൂവണോ എന്ന് അദ്ദേഹം ചോദിച്ചു. കേസരി ലേഖനത്തെക്കുറിച്ച് അറിയില്ലെന്നും, ലേഖനം വായിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.