‘വാട്ടർ അതോറിറ്റിക്ക് വീഴ്ച്ചയുണ്ടായി, മന്ത്രിക്ക് പരാതി നൽകും’: വി കെ പ്രശാന്ത് എം എൽ എ | V K Prasanth MLA Against Kerala Water Authority

‘വാട്ടർ അതോറിറ്റിക്ക് വീഴ്ച്ചയുണ്ടായി, മന്ത്രിക്ക് പരാതി നൽകും’: വി കെ പ്രശാന്ത് എം എൽ എ | V K Prasanth MLA Against Kerala Water Authority
Published on

തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്‌നത്തില്‍ പ്രതികരണവുമായി വി കെ പ്രശാന്ത് എം എൽ എ. പ്രശ്നത്തിൽ അദ്ദേഹം വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.(V K Prasanth MLA Against Kerala Water Authority)

കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് പറഞ്ഞ അദ്ദേഹം, മന്ത്രിക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു. ഇതെങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ വി കെ പ്രശാന്ത്, ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നല്‍കിയില്ലെന്നും അറിയിച്ചു.

ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്നും, അൻപത് ടാങ്കറുകളിലായി കുടിവെള്ളം എത്തിക്കുമെന്നും പറഞ്ഞ എം എൽ എ, ഉണ്ടായത് ഗുരുതരമായ ബുദ്ധിമുട്ടാണെന്നും, ഫോണ്‍ വിളിക്കുന്നവരുടെ നമ്പര്‍ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാനുള്ള ക്രമീകരണം ഒരുക്കുകയാണെന്നും വ്യക്തമാക്കി.

തിരുവനന്തപുരം പോലുള്ള വലിയ നഗരത്തില്‍ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെയാണ് വയ്‌ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് പണി നടക്കുന്ന അവസരത്തിൽ നഗരത്തിൽ മുഴുവനും വെള്ളം മുട്ടിക്കേണ്ട ആവശ്യമില്ലെന്നും വി കെ പ്രശാന്ത് എം എൽ എ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com