തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് നേരെ ഒളിയമ്പുമായി എം എൽ എ വി ജോയ്. കാട്ടിലെ മാൻ കൂട്ടങ്ങൾ ഉപദ്രവകാരികൾ അല്ലെന്നും, എന്നാൽ നാട്ടിലെ ചില 'മാൻ കൂട്ടങ്ങൾ' അപകടകാരികൾ ആണെന്നും അദ്ദേഹം പരിഹസിച്ചു. (V Joy against Rahul Mamkootathil)
സ്വന്തം അച്ഛനെക്കാൾ പ്രായമുള്ള ആളുകളെയും അഭിസംബോധന ചെയ്യുന്നത് 'എടോ' എന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം ഉണ്ടോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ല എന്നും, പക്ഷേ അദ്ദേഹത്തിന് പണി കിട്ടിയെന്നും പറഞ്ഞ എം എൽ എ, വലിയ ഉയരത്തിൽ ചാടിയ മാൻ കൂട്ടം ബാംഗ്ലൂർ വരെയെത്തിയെന്നും കൂട്ടിച്ചേർത്തു.
മയക്കു വെടിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ഏറ്റില്ല എന്നും, മറിച്ച് വെടിവച്ചവർക്ക് തന്നെ കൊണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.