വി-ഗാര്‍ഡ് 'ക്യാന്‍സര്‍ ഷീല്‍ഡ്' പദ്ധതിക്ക് തുടക്കം

വി-ഗാര്‍ഡ് 'ക്യാന്‍സര്‍ ഷീല്‍ഡ്' പദ്ധതിക്ക് തുടക്കം
Nithin.RK
Published on

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ ക്യാന്‍സര്‍ സ്ക്രീനിംഗ് പദ്ധതി 'ക്യാന്‍സര്‍ ഷീല്‍ഡി’ന് തുടക്കമായി. വനിതാ പൊലീസ് ജീവനക്കാര്‍ക്കും, പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സൗജന്യ ക്യാന്‍സര്‍ സ്ക്രീനിംഗ് ലഭിക്കുക. സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷന്‍, രാജഗിരി ആശുപത്രി എന്നിവരുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ക്യാന്‍സര്‍ സ്ക്രീനിംഗ് കൂടാതെ ബോധവത്കരണ ക്ലാസുകൾ കൂടി നടത്തുവാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി സിറ്റി പൊലീസിന്റെ ജില്ലാ ട്രെയിനിംഗ് സെന്ററില്‍ വച്ച് നടന്ന പരിപാടിയിൽ കൊച്ചി ഡിസിപി അശ്വതി ജിജി നിര്‍വഹിച്ചു. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പള്ളി, ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഓരോ വര്‍ഷവും ഇന്ത്യയില്‍ 14 ലക്ഷത്തിലധികം പുതിയ ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിവര്‍ഷം 40,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗനിർണ്ണയം വൈകുന്നതാണ് ഇപ്പോഴും നമുക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ ഏകദേശം 60 ശതമാനത്തിനോടടുത്തും കണ്ടെത്തിയിട്ടുള്ളത് രോഗം ഗുരുതരാവസ്ഥയില്‍ എത്തിയതിന് ശേഷം മാത്രമാണ്.

സമൂഹത്തിനായി രാപ്പകല്‍ ജാഗ്രതയോടെ ജോലി ചെയ്യുന്നതിനാല്‍ പലപ്പോഴും സ്വന്തം ആരോഗ്യം കൃത്യമായി ശ്രദ്ധിക്കാത്തവരാണ് പോലീസുദ്യോഗസ്ഥര്‍. വി-ഗാര്‍ഡ് നടപ്പാക്കിയിരിക്കുന്ന ക്യാന്‍സര്‍ ഷീല്‍ഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായകമായ മികച്ച ഒരു പദ്ധതിയാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

കേരള പൊലീസിന്റെ സമാനതകളില്ലാത്ത അവിശ്രമ സേവനത്തിന് കൃതജ്ഞതാസൂചകമായാണ് വി-ഗാർഡ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ചിരിക്കുന്നവര്‍ക്കുള്ള ആദരവും പരിചരണവുമാണ് ക്യാന്‍സര്‍ ഷീല്‍ഡ്. നേരത്തേയുള്ള രോഗ നിര്‍ണയത്തിലൂടെ ജീവനും ജീവിതവും സുരക്ഷിതമാക്കുവാന്‍ നമുക്ക് സാധിക്കും - വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പള്ളി പറഞ്ഞു.

കൃത്യമായ പരിശോധനകളുടെ പ്രാധാന്യം, രോഗ സാധ്യത കുറയ്ക്കുവാന്‍ സാധിക്കുന്ന ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവയ്ക്കാണ് ക്യാന്‍സര്‍ ഷീല്‍ഡ് എന്ന ഈ പദ്ധതിയിലൂടെ ഞങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. നേരത്തേയുള്ള രോഗ നിര്‍ണയം ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്. - ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

രാജഗിരി ഹോസ്പിറ്റലുമായി ചേര്‍ന്ന് എറണാകുളം ജില്ലയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ സമ്പൂര്‍ണ ക്യാന്‍സര്‍ പരിശോധനാ - ബോധവത്ക്കരണ ക്യാമ്പുകള്‍ ഈ പദ്ധതിയുടെ ഭാഗമായി വി-ഗാര്‍ഡ് നടത്തും. ഇതിനായി മാമോഗ്രഫി, അള്‍ട്രാ സൗണ്ട് തുടങ്ങിയ നവീന സംവിധാനങ്ങളുള്ള മൊബൈല്‍ മെഡിക്കല്‍ ബസ് ഈ ക്യാമ്പുകളില്‍ സജ്ജമാക്കും.

30 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് അള്‍ട്ര സൗണ്ട് ബ്രസ്റ്റ് സ്‌കാനും, 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാമോഗ്രാം പരിശോധനകളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സൗജന്യ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധന, അതിവേഗത്തിലുള്ള പരിശോധനാ ഫലങ്ങള്‍, ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സാ നിര്‍ദേശങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തില്‍ 20 ഓളം ക്യാമ്പുകളിലായി 1000ലേറെ സ്ത്രീകൾക്ക് ക്യാന്‍സര്‍ സ്ക്രീനിംഗ് നടത്തുവാനാണ് ലക്ഷ്യമിടുന്നത്.

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിനോദ് പി വര്‍ഗ്ഗീസ്, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍.വി നിഷാന്ത്, രാജഗിരി ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ റവ. ഫാദര്‍ ജോയ് കിളിക്കുന്നേല്‍ സിഎംഐ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി

Related Stories

No stories found.
Times Kerala
timeskerala.com