കൊച്ചി : ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തി. ചെറിയ കാര്യങ്ങളെ വലുതാക്കരുതെന്നും ന്യൂനപക്ഷങ്ങൾ ശ്രദ്ധിക്കണം എന്നുമാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രി പറഞ്ഞത്. (V Abdurahiman on Hijab controversy)
ഇത് ഒരു സ്‌കൂളിലെ ചെറിയ കാര്യമായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്നങ്ങൾ ആക്കി മാറ്റാതിരിക്കാൻ ന്യൂനപക്ഷങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ പഠിക്കുന്ന കാലത്ത് അധ്യാപകർ അടിച്ചിരുന്നതൊന്നും പുറത്ത് പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം.