സ്കൂട്ടറിൽ കടത്തുകയായിരുന്ന 64 കുപ്പി മദ്യവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ | Liquor seized

4 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടികൂടി.
arrest

കോഴിക്കോട് : മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യം കടത്തുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി എക്‌സൈസ് പിടിയിൽ. ഖൊരഗ്പൂര്‍ സ്വദേശി ദേവ്ദിന്‍(34) ആണ് അറസ്റ്റിലായത്. 64 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടികൂടി. കോഴിക്കോട്ടേക്ക് അനധികൃതമായി എത്തിച്ച് വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഇടിയലേക്കാണ് ദേവ്ദിന് സ്‌കൂട്ടറുമായി എത്തിയത്. തുടര്‍ന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com